മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തിന്റെ ആഘാതം ദോഫാർ, അൽ വുസ്ത തീരങ്ങളിൽ കനക്കാൻ സാധ്യതയുള്ളതിനാൽ സർവിസ് തുടർച്ച ഉറപ്പാക്കാൻ ഒമാനിലെ കമ്പനികൾക്ക് നിർദേശം നൽകിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും 24 മണിക്കൂറും നൽകുന്ന ആശയവിനിമയ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും റിപ്പോർട്ടുകളും സ്വീകരിക്കുന്നതിന് കമ്യൂണിക്കേഷൻസ് സെന്റർ സജീവമാക്കിയിട്ടുണ്ട്. നെറ്റ്വർക്കുകളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ അവയുടെ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിന് ടെലി കമ്യൂണിക്കേഷൻ കമ്പനികളുടെ ആശയവിനിമയ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.