മസ്കത്ത്: പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റി ദാഖിലിയ്യ ഗവർണറേറ്റിൽ കാമ്പയിൻ നടത്തി. ഗവർണറേറ്റിലെ പ്രകൃതിദത്തമായ പരിസ്ഥിതി, അപൂർവമായ മരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു കാമ്പയിൻ നടത്തിയത്.
മരങ്ങൾക്ക് തീപിടിക്കുന്നത് തടയുക, ഈ പ്രദേശങ്ങളുടെ ശുചിത്വം നിലനിർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പരിസ്ഥിതി സംരക്ഷണ, മലിനീകരണനിയന്ത്രണ നിയമം അനുസരിച്ച് മരം മുറിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് മൂന്നുമാസം വരെ തടവും 500ൽ കുറയാത്തതും 5000റിയാലിൽ കൂടാത്തതുമായ പിഴയും ഈടാക്കുന്നതായിരിക്കും. ഇതിനുപുറമെ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.