മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിെൻറ 27ാം വാർഷികാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. ബാത്തിന റീജ്യൻ മാനവ വിഭവശേഷി മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ദുഖെയ്ഷി ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മുലദ സ്കൂൾ സ്ഥാപക പ്രസിഡൻറ് ജമാൽ എടക്കുന്നം, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മുൻ പ്രസിഡൻറ് ഡോ. കാസി അർഷദ്ജാഫർ, മുൻ എസ്.എം.സി കൺവീനർ ഡോ.എം. മധുസൂദനൻ, യാക്കൂബ് ബിൻ മുഹമ്മദ് അൽ ബുറൈഖി, മുസന്ന നഗരസഭ അംഗം വലീദ് ഷബീബ് അൽ ബലൂഷി, സ്കൂൾ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് എച്ച്.ആർ മാനേജർ അയ്മൻ സെയ്ദ് അൽ മസ്കരി, ബുറൈമി, റുസ്താഖ് സ്കൂൾ എസ്.എം.സി പ്രസിഡൻറുമാരായ അഹമ്മദ് കോയ, അബ്ദുല്ല, സൊഹാർ, ബുറൈമി, റുസ്താഖ് സ്കൂൾ പ്രസിഡൻറുമാരായ സഞ്ജിത വർമ, ശ്യാം ദിവേദി, ബിജു വർഗീസ്, മുലദ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളായ ഫെലിക്സ് വിൻസെൻറ് ഗബ്രിയേൽ, സുന്ദരം മില്ലർ, അംഗുർ ഗോയൽ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ്, വൈസ്പ്രിൻസിപ്പൽ വി.എസ്. സുരേഷ്, കോ കരിക്കുലർ ആൻഡ് എക്സ്ട്രാ കരിക്കുലർ കോഒാഡിനേറ്റർ ഡോ. ഒ.സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോബോട്ടിക് ആൻഡ് മെക്കോേട്രാണിക്സ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ അംഗുർ ഗോയലിനെ ചടങ്ങിൽ ആദരിച്ചു.
25 വർഷം സ്കൂളിൽ സേവനം പൂർത്തിയാക്കിയ േത്രസ്യാമ്മ മാത്യു, 20വർഷം പൂർത്തിയാക്കിയ ജി. സിനിലാൽ, 10 വർഷം പൂർത്തിയാക്കിയ ശ്രീകല, മിനി.പി.ജോൺ, സ്കൂളിലെ മികച്ച കായിക അധ്യാപകനായി നോമിനേറ്റ് ചെയ്യപ്പെട്ട സി.കെ. പ്രവീൺ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.ബി.എസ്.ഇ 12, പത്തു ക്ലാസ് പരീക്ഷകളിലും വിവിധ അക്കാദമിക്ക് പരീക്ഷകളിലും ഉന്നത വിജയം നേടിയവർക്കും കായികമത്സരങ്ങളിൽ ഉന്നത വിജയം നേടിയവർക്കുമുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. സ്കൂൾമാഗസിൻ െഎ.എസ്.എം.എൽ ബ്രില്യൻസ്, മാത്തമാറ്റിക്സ്, സയൻസ് തുടങ്ങിയ പഠന വിഭാഗങ്ങളുടെ ബുള്ളറ്റിൻ പ്രകാശനവും നടന്നു.
എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ നൃത്തനൃത്ത്യങ്ങൾ, കേരളത്തിലെ വിവിധ കലാരൂപങ്ങളും നൃത്തരൂപങ്ങളും കോർത്തിണക്കിയ ആർട് ഫോം ഓഫ് കേരള, വിദ്യാർഥികളുടെ ഫാഷൻ ഷോ തുടങ്ങി വിവിധ കലാപരിപാടികളും വാർഷികാഘോഷത്തെ മികവുറ്റതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.