മസ്കത്ത്: ഗ്രീസിലെ ഏതൻസിൽ നടന്ന വേൾഡ് സ്കോളേഴ്സ് കപ്പ് ആഗോള റൗണ്ടിൽ തിളക്കമാർന്ന പ്രകടനവുമായി ഗൂബ്ര ഇന്ത്യൻ സ്കൂൾ.
പ്രാഥമിക റൗണ്ടിൽ യോഗ്യത നേടിയ ശേഷമാണ് അലീഷ അംജദ്, അപർണ കൃഷ്ണൻ രശ്മി, ഫൈസ റെസ, കാരോളിൻ ജൂഡി ബെൻഹർ, ക്ഷമ മുംബൈ, ഖദീജ അക്ബർ, നികിത തോമസ്, നിതു ആൻഡ്രൂസ്, പവിത്ര കലൈസെൽവൻ, രോഷ്ന ഷാരോൺ, സാറ തസ്നീം, ശ്രാവണി എന്നിവരടങ്ങുന്ന 12 അംഗ ടീം ആഗോള റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിെൻറ നാലു പ്രധാന വിഭാഗങ്ങളായ ടീം ഡിബേറ്റ്, കൊളാബ്റേറ്റീവ് റൈറ്റിങ്, സ്കോളേഴ്സ് ബൗളിങ് എന്നിവ വിദ്യാർഥികളുടെ അറിവും എഴുത്തിലും ഡിബേറ്റിലും പൊതുവിജ്ഞാനങ്ങളിലുമുള്ള കഴിവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി. മൂന്നു പേരടങ്ങുന്ന നാലു ടീമുകളായാണ് െഎ.എസ്.ജി മത്സരിച്ചത്. രണ്ടു ടീമുകളെ അമേരിക്കയിലെ യേൽ സർവകലാശാലയിൽ നടക്കുന്ന അന്തിമറൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. യൂനിസ് ഡിക്കോത്തോ വിദ്യാർഥികളെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.