സലാല: ടൂറിസം ഫെസ്റ്റിവൽ വേദിയിൽ സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ക്ഷണപ്രകാരമാണ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഫെസ്റ്റിവലിെൻറ ഭാഗമായത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടി ലോവർ പ്രൈമറി വിദ്യാർഥികൾ അവതരിപ്പിച്ച ആക്ഷൻ സോങ് കാണികളുടെ മനം കവർന്നു.
മരങ്ങൾ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം ഉണർത്തി പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ നൃത്ത നാടകവും ആരോഗ്യകരമായ ഭക്ഷണശീലത്തിെൻറയും വ്യായാമത്തിെൻറയും പ്രാധാന്യം വിവരിക്കുന്ന ഒമ്പത്, 10 ക്ലാസ് വിദ്യാർഥികളുടെ മൈമും പുകവലിയുടെ ദൂഷ്യവശങ്ങൾ പ്രതിപാദിക്കുന്ന സീനിയർ വിദ്യാർഥികളുടെ തെരുവുനാടകവും വേദിയിൽ അവതരിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ആക്ടിവിറ്റീസ് സ്പെഷലിസ്റ്റ് അബീർ അബ്ദുല്ല അൽബലൂഷി, പ്രൈവറ്റ് സ്കൂൾ ഇംഗ്ലീഷ് ലാംഗ്വേജ് സൂപ്പർവൈസർ ഹൈഫ മുഹമ്മദ് അൽദഹാബ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. ദേബാശിഷ് സി. ഭട്ടാചാര്യ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ തുടങ്ങിയവരും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.