മസ്കത്ത്: കമ്പിളിനൂലുകൊണ്ട് നീളൻ സ്കാർഫ് തുന്നി ഗിന്നസ് റെക്കോഡിട്ട കൂട്ടായ്മയുടെ ഭാഗമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും. മദർ ഇന്ത്യ ക്രോഷെറ്റ് ക്വീൻ എന്ന ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ 14.09 കിലോമീറ്റർ നീളമുള്ള സ്കാർഫാണ് ഒരുക്കിയത്. കഴിഞ്ഞ മേയിൽ ചെന്നൈയിലായിരുന്നു ലോക റെേക്കാഡ് പ്രകടനം. റെക്കോഡ് സാക്ഷ്യപ്പെടുത്തിയ ഗിന്നസ് അധികൃതരുടെ സർട്ടിഫിക്കറ്റ് മസ്കത്ത് ഇന്ത്യൻ സ്കൂളിലെ 13 വിദ്യാർഥികൾക്ക് കൈമാറി.
ഒമാനിൽനിന്ന് 52 സ്ത്രീകളും 27 കുട്ടികളുമാണ് ഗിന്നസ് ഉദ്യമത്തിെൻറ ഭാഗമായത്.
ഏഴ് ഇഞ്ച് വീതിയും 80 ഇഞ്ച് നീളവുമുള്ള സ്കാർഫാണ് ഒമാനിൽനിന്നുള്ള സംഘം തയാറാക്കിയത്. ഇങ്ങനെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കൂട്ടായ്മയിലെ അംഗങ്ങൾ നിർമിച്ച സ്കാർഫുകൾ ചെന്നൈയിലെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ഗിന്നസ് റെക്കോഡ് മറികടക്കുന്നതിനുള്ള പ്രകടനം നടത്തിയത്. ജോഷ്വ ഇമ്മാനുവൽ, സാമന്ത എൽഡോറ, വി.ഇ. സുമിക്ഷ, വൈഭവ് ദിയാനേഷ്, അദിതി സാവന്ത്, പ്രവചന ജാസ്മിൻ, ജെ. അക്ഷിത, പ്രജേഷ് കേശവൻ, യാഴിനി, പേൾലൈൻ ക്രിസ്സി, ജ്വവൽ ആൻ ഡിക്രൂസ്, വികേഷ് കേശവൻ എന്നിവരാണ് മസ്കത്ത് ഇന്ത്യൻ സ്കൂളിൽനിന്ന് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.