സലാല: ഇന്ത്യയിലെ മികച്ച സംസ്ഥാനമായിരുന്നിട്ടും കേരളത്തിെൻറ പ്രതിച്ഛായ മോശമാക്കാൻ വ്യാപക ശ്രമം നടക്കുന്നതായി മാധ്യമപ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ പി.എം. മനോജ്. കൈരളി സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സഖാവ് കൃഷ്ണപിള്ള ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘നാനാത്വത്തിൽ എകത്വം’ എന്ന ഇന്ത്യയുടെ മഹത്തായ അസ്തിത്വത്തെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി പ്രസിഡൻറ് ബാബുരാജ് അധ്യക്ഷത വഹിച്ചു. വിനയകുമാർ ഉപഹാരം നൽകി. സലാല വിട്ടുപോകുന്ന ഡോ. ദിലീപ് മാധവിന് കൈരളിയുടെ ഉപഹാരം പി.എം. മനോജ് സമ്മാനിച്ചു. വിനയകുമാർ സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.