മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ‘സിനർജി’ വാർഷിക പ്രദർശനം കുട്ടികളുടെ ശാസ്ത്ര, സാേങ്കതിക മികവിെൻറ മാറ്റുരക്കലായി. ആറുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പെങ്കടുത്ത പ്രദർശനം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കോ കരിക്കുലർ ആൻഡ് കൾചറൽ സബ്കമ്മിറ്റി മേധാവി അജിത്ത് വാസുദേവൻ ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവ് വിദ്യാർഥികൾ തേടേണ്ടതിെൻറ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സയൻസ് വിഭാഗത്തിൽ പുനരുപയോഗ ഉൗർജ സ്രോതസ്സുകൾ, മരുഭൂമിയിലെ ഭാവി വൈദ്യുതോൽപാദനം, ഇ-വേസ്റ്റ് മാനേജ്മെൻറ്, നൂതന ജലസേചന മാർഗങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായി.
കണക്ക്, സോഷ്യൽ സയൻസ്, െഎ.സി.ടി ഡിപ്പാർട്ട്മെൻറ്, ആർട് ആൻഡ് ക്രാഫ്റ്റ് വിഭാഗങ്ങളിലും പ്രദർശനം ഉണ്ടായിരുന്നു. എസ്.എം.സി കൺവീനർ തോമസ് ജോർജ്, അക്കാദമിക് സബ് കമ്മിറ്റി മേധാവി നിഖില അനിൽകുമാർ, സ്പോർട്സ് സബ് കമ്മിറ്റി മേധാവി വർഗീസ് തരകൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം സബ് കമ്മിറ്റി മേധാവി സെബാസ്റ്റ്യൻ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ. ശ്രീദേവി തഷ്നത്ത് എന്നിവരും പ്രദർശനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.