നിസ്വ: നിസ്വ ഇന്ത്യൻ സ്കൂൾ രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. സ്കൂൾ അങ്കണത്തിൽ കഴിഞ്ഞദിവസം നടന്ന ആഘോഷ പരിപാടികൾ ദാഖിലിയ ഗവർണർ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഹിലാൽ അൽ സാദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി. ജോർജ്, വൈസ് ചെയർമാൻ നജീബ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്കൂളിെൻറ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പൽ െഡാമിനിക്ക് അവതരിപ്പിച്ചു. സേവന മികവിനുള്ള പുരസ്കാരങ്ങൾ അധ്യാപകർക്ക് വിതരണം ചെയ്തു. മുൻ എസ്.എം.സി പ്രസിഡൻറുമാരെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിെൻറ പുതിയ ഉദ്യാനം മുഖ്യാതിഥികൾ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സെൻറർ ഫോർ സ്പെഷൽ സ്കൂളിനായി വിദ്യാർഥികൾ സ്വരൂപിച്ച തുക ചടങ്ങിൽ ബി.ഒ.ഡി ചെയർമാന് കൈമാറി. തുടർന്ന് നടന്ന കിഡ്സ് ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന നൃത്ത, സംഗീത പരിപാടികൾ അരങ്ങേറി.
പിന്നീട് നടന്ന ടീച്ചേഴ്സ് പാരൻറ് ഇവൻറും ശ്രദ്ധേയമായി. രാവിലെ വിവിധ ഒമാനി സ്കൂളുകളെ പങ്കെടുപ്പിച്ച് രചനാ മത്സരങ്ങൾ, ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. രചനാ മത്സരങ്ങൾ മൂസ അൽ നബാനി ഉദ്ഘാടനം ചെയ്തു. ഹെഡ് ബോയ് റിയ്യോ സാബിർ സ്വാഗതവും ഹെഡ്ഗേൾ റിദ മറിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.