മസ്കത്ത്: അംബാസഡേഴ്സ് കപ്പിനായുള്ള ഇൻറർ സ്കൂൾ സംവാദ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ടീം ജേതാക്കളായി. സ്വാതന്ത്ര്യത്തിെൻറ 70 വര്‍ഷവും ‘ഇന്ത്യയിലെ സ്ഥിരതയാര്‍ന്ന വികസനങ്ങളും’ വിഷയത്തെ ആസ്പദമാക്കി ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ 12 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 24 വിദ്യാർഥികൾ പെങ്കടുത്തു. അനുശ്രീ ശിരീഷ് ഗുപ്തയും റീതു ആൻഡ്രൂസുമാണ് ഗൂബ്ര സ്കൂളിനെ പ്രതിനിധാനം ചെയ്തത്. സലാല ഇന്ത്യൻ സ്കൂളിലെ ഹൃദിത് സുദേവ്, സീബ് സ്കൂളിലെ മുഹമ്മദ് ഉസൈർ, ഗൂബ്രയിലെ റീതു ആൻഡ്രൂസ് എന്നിവർക്ക് വ്യക്തിഗത പുരസ്കാരങ്ങളും ലഭിച്ചു.
മുഖ്യാതിഥിയായിരുന്ന അംബാസഡർ ഇന്ദ്രമണി പാണ്ഡെ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. ബി.ഒ.ഡി വിദ്യാഭ്യാസ ഉപദേശകന് മാത്യു എബ്രഹാം, അസി. വിദ്യാഭ്യാസ ഉപദേശകന് അലക്സ്.സി.ജോസഫ്, ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദ് സാബിര്‍ റസ ഫൈസി, സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് റഈസ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയരും പരിപാടിയിൽ സംബന്ധിച്ചു. മിഡില്‍ ഈസ്റ്റ് മാനേജ്മെൻറ് കണ്‍സൽട്ടന്‍സി ആൻഡ് മാര്‍ക്കറ്റിങ് സി.ഇ.ഒ ജോര്‍ജ് തോമസ്, ഒമാന്‍ ഡാറ്റ പാര്‍ക്ക് എച്ച്.ആര് മാനേജര്‍ ഡൊണാള്‍ഡ് പിേൻറാ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലന വിഭാഗം മാനേജര്‍ ജോണ്‍ മോശി എന്നിവർ മത്സരത്തിെൻറ വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.