മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ‘മധുരമീ മലയാളം’ തലക്കെട്ടിൽ സിനാവ് ഇൻറർനാഷനൽ സ്കൂളിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. അമ്മയുടെ വാത്സല്യവും അമൃതിനൊത്ത അമ്മിഞ്ഞപ്പാലിെൻറ മധുരവും ഒത്തുചേർന്നതാണ് നമ്മുടെ അമ്മമലയാളമെന്നും പഴഞ്ചൊല്ലുകളും കടങ്കഥകളും കഥകളും കവിതകളും നിറഞ്ഞ സമ്പന്നമായ മാതൃഭാഷയിലൂടെയാണ് കുഞ്ഞുമനസ്സുകളിൽ നന്മ നിറയുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൂബ്ര ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി ഡോക്ടർ ജിതീഷ്കുമാർ പറഞ്ഞു.
കേരളത്തിെൻറ ഓരോ ജില്ലകളുടെ പ്രത്യേകതകൾ കവിതകളിലൂടെയും നാടൻ പാട്ടിലൂടെയും കഥകളിലൂടെയും ജിതീഷ്കുമാർ അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ അൻവർ ഫുല്ല ‘നന്മയുള്ള സമൂഹം കുഞ്ഞുമനസ്സുകളിലൂടെ’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മലയാളം പാഠശാല ഒമാൻ കോഒാഡിനേറ്റർ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. ഫഹദ് സലീം, ശശി അറയ്ക്കൽ, പ്രിയേഷ്, ലുലു സിനാവ് മാനേജർ ഗോപി, സുരേഷ് എന്നിവർ സംസാരിച്ചു. സുമ ശങ്കർ സ്വാഗതവും രാജൻ പിള്ള നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.