മസ്കത്ത്: ജന്തുജാലങ്ങളുടെ വിസ്മയലോകത്തെക്കുറിച്ച അറിവ് പങ്കുവെച്ച് അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഇൻറർനാഷനലിലെ കിൻറർഗാർട്ടൻ വിദ്യാർഥികൾ. അറിവും വിേനാദവും പങ്കുവെച്ച് നടത്തിയ പരിപാടി വീക്ഷിക്കാൻ നിരവധി രക്ഷാകർത്താക്കളും എത്തിയിരുന്നു. കടുംപച്ച നിറത്തിലുള്ള ടീ ഷർട്ടുകൾ ധരിച്ച് ‘സേവ് ദി എർത്ത്’ എന്ന ബാഡ്ജ് കുത്തിയാണ് വിദ്യാർഥികൾ രക്ഷാകർത്താക്കളെ വരവേറ്റത്, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, കടൽജീവികൾ, പക്ഷികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം സേങ്കാചമൊന്നുമില്ലാതെ കുരുന്നുകൾ സംസാരിച്ചു. മൃഗങ്ങളെ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും അവർ രക്ഷാകർത്താക്കളെ ഉണർത്തി. വിദ്യാർഥികളുടെ പാവകളി പ്രദർശനത്തോടെയാണ് പരിപാടി അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.