മസ്കത്ത്: മൈത്രി മസ്കത്തിെൻറ സി.അച്യുതമേനോൻ, തോപ്പിൽ ഭാസി പുരസ്കാരങ്ങൾ അൽ ഫലജ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ കലാസാംസ്കാരിക പരിപാടിയിൽ വിതരണം ചെയ്തു. ‘പൊന്നരിവാൾ അമ്പിളി’യിൽ എന്ന പേരിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്ര മണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. സി. അച്യുതമേനോൻ അവാർഡ് കേരള കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാറും തോപ്പിൽ ഭാസി അവാർഡ് നാടക സംവിധായകൻ അൻസാർ ഇബ്രാഹീമും മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിൽനിന്ന് ഏറ്റുവാങ്ങി. ഇൗ വർഷം മുതൽ നൽകി തുടങ്ങിയ സാംസ്കാരിക അവാർഡുകൾ മന്ത്രി സുനിൽകുമാർ ചടങ്ങിൽ സമ്മാനിച്ചു.
നാടക വിഭാഗത്തിൽ ശ്രീവിദ്യ രവീന്ദ്രൻ, കെ.പി.എ.സി കേരളൻ, സാമൂഹിക പ്രവർത്തനത്തിൽ സരസ്വതി മനോജ്, ഷാജി സെബാസ്റ്റ്യൻ സാഹിത്യ വിഭാഗത്തിൽ എൻ.പി. ബാലചന്ദ്രൻ എന്നിവരാണ് അവാർഡിന് അർഹരായത്. കൂടാതെ, ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ച മൈത്രി മസ്കത്തിെൻറ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റും സ്വർണ നാണയവും മന്ത്രി സമ്മാനിച്ചു. പ്രവാസികൾ നാട്ടിലേക്ക് മടങ്ങുേമ്പാൾ കൈവശമുള്ള ഭൂമിയിൽ സാധ്യമായ കൃഷികളിൽ ഏർപ്പെടണമെന്ന് പരിപാടിയിൽ സംസാരിച്ച മന്ത്രി സുനിൽകുമാർ ഉണർത്തി. ഗാർഹിക ആവിശ്യങ്ങൾക്കുള്ള പച്ചക്കറികൾ സ്വയം ഉൽപാദിപ്പിക്കുന്നതുവഴി ആരോഗ്യപരമായ തുടർ ജീവിതം നയിക്കാൻ സാധിക്കും.
നമ്മുടെ നാട്ടിലുള്ള പാടങ്ങളും, ജലാശയങ്ങളും സംരക്ഷിക്കുവാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായും പ്രവാസികൾ ഇതിന് പൂർണ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംബാസഡർ ഇന്ദ്രമണി പാണ്ഡെ, ശശികുമാർ എന്നിവർ സംസാരിച്ചു. മൈത്രി മസ്കത്ത് ചെയർമാൻ ജൈകിഷ് പവിത്രൻ അധ്യക്ഷത വഹിച്ചു. മാർസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.ടി. വിനോദ്, മസ്കത്ത് യുനീക് ഡയമണ്ട് എൻറർടെയിൻമെൻറ് എം.ഡി ഗിരിജാ ബേക്കർ എന്നിവർ ആശംസകൾ നേർന്നു. മൈത്രി കൺവീനർ ശിവരാമൻ സ്വാഗതവും സെക്രട്ടറി ജയൻ നന്ദിയും പറഞ്ഞു.
ചെണ്ടമേളത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിദ്ധ പിന്നണി ഗായകരായ ലതികയും ഗണേഷ് സുന്ദരവും സംഘവും അവതരിപ്പിച്ച ഗാനമേള , മൈത്രി മസ്കത്തിെൻറ കലാകാരന്മാർ അവതരിപ്പിച്ച സംഘഗാനം, ക്ലാസിക്കൽ നൃത്തം, മറ്റു വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറി. പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും ചടങ്ങിെൻറ അവസാനം കൃഷിമന്ത്രി ട്രോഫി നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.