മസ്കത്ത്: നവരാത്രി ആഘോഷങ്ങൾക്ക് മസ്കത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കമായി. ‘വിജയ ദശമി’ ദിനത്തിലെ വിദ്യാരംഭം വരെ ആഘോഷം നീളും. അന്ന് നഗരത്തിലെ ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വീടുകളിൽ നവരാത്രിയുടെ ഐതിഹ്യം വിളിച്ചോതുന്ന ‘ബൊമ്മക്കൊലു’ക്കളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തെ പതിവുതെറ്റിക്കാതെ ചെന്നൈ സ്വദേശിനി ചിത്ര നാരായണൻ തെൻറ മുംതാസ് ഏരിയയിൽ ഉള്ള വസതിയിൽ ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്.
ദിനംപ്രതി നിരവധി പേരാണ് ഇത് കാണാനും നവരാത്രി ആഘോഷങ്ങളിൽ പെങ്കടുക്കുന്നതിനും എത്തുന്നത്. ഓരോ വർഷവും ഓരോ വിഷയത്തെ ആസ്പദമാക്കിയാണ് ബൊമ്മക്കൊലു ഒരുക്കുക. ഈ വർഷം ‘ഭക്തിയിൽനിന്ന് മുക്തിയിലേക്ക്’ എന്നതാണ് വിഷയമെന്നും ചിത്രാനാരായണൻ പറഞ്ഞു. ലോകത്ത് മനുഷ്യൻ ഉൾെപ്പടെ എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും അതിനായാണ് പ്രാർഥനകളെന്നും അവർ കൂട്ടിച്ചേർത്തു.
എഴുനൂറിൽപരം ബൊമ്മകളെ ഇതിൽ ഒരുക്കിയിട്ടുണ്ട്. നാട്ടിൽ അവധിക്കു പോയി തിരിച്ചുവരുമ്പോഴാണ് ബൊമ്മകളെ കൊണ്ടുവരുക. നവരാത്രി ആഘോഷം കഴിഞ്ഞാൽ ഇതെല്ലാം അടുത്തവർഷത്തേക്ക് സൂക്ഷിച്ചുവെക്കുമെന്നും ചിത്ര പറഞ്ഞു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ എല്ലാ വർഷവും നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ‘ദാണ്ഡിയ’ നൃത്ത പരിപാടികൾക്കും ഇന്നലെ മുതൽ തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.