മസ്കത്ത്: എൻജിനീയറിങ്, വൈദ്യപഠനത്തിനായി പുതിയ സ്വകാര്യ സർവകലാശാല രൂപവത്കരിക്കാൻ വിദ്യാഭ്യാസ കൗൺസിൽ യോഗം അനുമതി നൽകി. മൂന്നു കോളജുകൾ ലയിപ്പിച്ചാണ് പുതിയ സർവകലാശാല നിലവിൽ വരുക. കാലിഡോണിയൻ കോളജ് ഒാഫ് എൻജിനീയറിങ്, ഒമാൻ മെഡിക്കൽ കോളജ് എന്നിവക്കൊപ്പം ഒരു ഫാർമക്കോളജി കോളജ് കൂടി ചേർത്താകും പുതിയ സർവകലാശാല ആരംഭിക്കുക.
ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രിയും കൗൺസിൽ ചെയർമാനുമായ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിലിെൻറ ഇൗ വർഷത്തെ മൂന്നാമത്തെ യോഗം സർവകലാശാലക്കുള്ള നടപടികൾ പൂർത്തീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം നൽകി. കഴിഞ്ഞ മേയിൽ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രവണതകളെക്കുറിച്ചും പ്രാദേശിക തൊഴിൽ വിപണിയിലെ അവസരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിലെ നിർദേശങ്ങൾ കൗൺസിൽ യോഗം ചർച്ചചെയ്തു.
ഇൗ നിർദേശങ്ങൾ നടപ്പിൽ വരുത്താനും യോഗം നിർദേശിച്ചു. ഒമാനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ യാഥാർഥ്യവും ഭാവിയും എന്ന വിഷയത്തിൽ റിസർച് കൗൺസിൽ മറ്റ് ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പഠനത്തിലെ നിരീക്ഷണങ്ങൾ വിലയിരുത്തിയ യോഗം പഠനത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ നടപ്പിൽ വരുത്താനും നിർദേശിച്ചു. സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടനയിൽ മാറ്റംവരുത്തുന്നതിനുള്ള വിവിധ അപേക്ഷകളും യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.