മസ്കത്ത്: ലെജൻഡറി ക്രിക്കറ്റ് ലീഗിന് അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം തുടക്കമായപ്പോൾ കാണികളിൽനിന്ന് ലഭിച്ചത് തണുപ്പൻ പ്രതികരണം. ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ഏഷ്യൻ ലയൻസിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആളുകൾ ഒഴുകുന്നതോടെ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടൽ. എന്നാൽ പകുതിയിലധികം കാണികൾ മാത്രമാണ് എത്തിയത്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരാണ് ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നത്. ക്രിക്കറ്റ് പ്രേമികളായ പ്രവാസികളിൽ ഭൂരിഭാഗവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആദ്യ ദിവസം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയെങ്കിലും ഭൂരിഭാഗംപേരും നിരാശരായിരുന്നു. തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പല കളിക്കാരും േപ്ലയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല . ഈ നിരാശ കൂടുതൽ പ്രകടമായത് ഇന്ത്യൻ ആരാധകരിലാണ്. വീരേന്ദ്ര സെവാഗ്, യുവരാജ് സിങ് തുടങ്ങിയവരുടെ അഭാവം കാണികളെ തികച്ചും നിരാശരാക്കി. ഇന്ത്യൻ നിരയിൽ പ്രധാനമായും ഉണ്ടായത് മുഹമ്മദ് കൈഫ്, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവരായിരുന്നു. സെവാഗിെൻറ അഭാവത്തിൽ മുഹമ്മദ് കൈഫ് ആണ് ഇന്ത്യൻ മഹാരാജാസിനെ നയിച്ചത്.
എന്നാൽ പാകിസ്താൻ ആരാധകരെ സംബന്ധിച്ച് ആഹ്ലാദമായിരുന്നു. ശുഹൈബ് അക്തർ, മിസ് ബാഉൽ ഹഖ് തുടങ്ങിയവർ േപ്ലയിങ് ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. പ്രധാന താരങ്ങൾ കളിക്കാൻ ഇറങ്ങിയില്ലെങ്കിൽ കാണികൾ ഇനിയും കുറയാനാണ് സാധ്യത. പലരും പത്ത് റിയാൽ മുടക്കി ടിക്കറ്റെടുക്കുന്നത് തങ്ങളുടെ ഇഷ്ടതാരങ്ങളെ നേരിൽ കാണാൻ കൂടിയാണ്. മത്സരങ്ങളിൽ സെവാഗും യുവരാജും ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. പ്രധാന താരങ്ങളെ കാണാൻ പറ്റാത്തതിൽ ഞങ്ങൾ നിരാശരാണെന്ന് മലയാളിയായ സുരേഷ് പറഞ്ഞു.
കരിയറിൽനിന്നും വിരമിച്ച കളിക്കാരിൽ നിന്നും ആവേശകരമായ മത്സരം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല, എന്നാൽ ഒരുകാലത്തു നാമെല്ലാം ആരാധിച്ചിരുന്ന കളിക്കാരെ നേരിൽ കാണാം എന്നുള്ളതാണ് ഇതിെൻറ നേട്ടം, എന്നാൽ ഇത്ര വലിയ തുക മുടക്കിയിട്ടും അവരെ കണാൻ കഴിയാത്തത് നിരാശയുണ്ടാക്കുന്നതാണെന്ന് രാജേഷ് ദിവാൻ എന്ന ക്രിക്കറ്റ് ആരാധകൻ പറഞ്ഞു.
ഏഷ്യ ലയൺസിന് ആറ് വിക്കറ്റ് ജയം
മസ്കത്ത്: ലെജൻഡ് ക്രിക്കറ്റ് ടൂർണമെന്റിൻെറ രണ്ടാം മത്സത്തിൽ ഏഷ്യ ലയൺസിന് വിജയം. വേൾഡ് ജയന്റ്സിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വേൾഡ് ജയന്റ്സ് ഏഴ് വികറ്റ് നഷ്ടത്തിൽ ഉയർത്തിയ 205 റൺസ് 19.2 ഓവറിൽ ഏഷ്യൻ ലയൺസ് മറികടക്കുകയായിരുന്നു.. ശ്രീലങ്കൻ താരങ്ങളായ ഉപുൽ തരംഗ(63), തിലകരത്ന ദിൽഷൻ (52) എന്നിവരുടെ ബാറ്റിങ്ങ് മികവാണ് ഏഷ്യൻ ലയൺസിന് തുണയായത്.
ടോസ് നേടിയ ഏഷ്യ ലയൺസ് വേൾഡ് ജയൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഐറിഷ് താരം കെവിൻ ഒബ്രിയോന്റെ മാസ്മരിക ബാറ്റിങ്ങാണ് ( 46 ബാളിൽ 95 റൺസ്) വേൾഡ് ജയന്റ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഏഴ് വീതം സിക്സറുകളും ഫോറും അടങ്ങുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഇന്നിങ്സ്. മസ്റ്റാർഡ് (28), കോറി ആൻഡേഴ്സൺ (18), ആൽബിമോർക്കൽ (17*) റൺസും എടുത്തു. ഏഷ്യ ലയൺസിന് വേണ്ടി കുലശേഖരയു ഹഫീസും രണ്ട് വീതവും ചാമിന്ദവാസും മുരളീധരനും ഓരോവിക്കറ്റും എടുത്തു. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ മാഹാരാജാസ് വേള്‍ഡ് ജയന്റിസിനെ നേരിടും. വൈകുന്നേരം ആറ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിന് ഇറങ്ങിയിട്ടില്ലാത്ത സെവാഗും യുവരാജും ഇന്ന് മാഹാരാജാസ് ടീമിലുണ്ടായേക്കും. ആദ്യമത്സരത്തില്‍ ഇന്ത്യന്‍ മഹാരാജാസ് ആറ് വിക്കറ്റിന് ഏഷ്യന്‍ ലയണ്‍സിനെ പരാജയപ്പെടുത്തിയിരുന്നു.
യൂസുഫ് പത്താന് നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ മുഹമ്മദ് കൈഫിന്റെ മികച്ച ബാറ്റിങുമാണ് ഇന്ത്യ മഹാരാജാസിന് വിജയം എളുപ്പമാക്കിയത്. ജനുവരി 29ന് ആണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.