മസ്കത്ത്: പടിഞ്ഞാറൻ കസാഖ്സ്താനിലെ അക്തൗ നഗരത്തിന് സമീപം അസർബൈജാൻ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒമാൻ അനുശോചിച്ചു. ഇരു സർക്കാറുകളോടും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണ് 40 പേർ മരിച്ചതായാണ് പ്രാഥമിക കണക്ക്. മൂന്ന് കുട്ടികൾ ഉൾപ്പെടെ 27 പേരെ രക്ഷപ്പെടുത്തി. കസഖ്സ്താനിലെ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.
വിമാനത്തിൽ അഞ്ച് ജീവനക്കാർ ഉൾപ്പെടെ 67 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കസഖ്സ്താനിലെ അക്തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. ഗ്രോസ്നിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. അക്തൗവിന് മൂന്ന് കിലോമീറ്റർ അകലെെവച്ചാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.