ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള

വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം ഇ​ന്ന്

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ (ഐ.​എ​സ്.​സി) കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​മ​കാ​ലീ​ന കേ​ര​ള​ത്തി​ൽ ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ പ്ര​സ​ക്തി, വ​രും കാ​ല​ങ്ങ​ളി​ൽ ഗു​രു​ദ​ർ​ശ​നം എ​പ്ര​കാ​ര​മെ​ല്ലാം വി​ല​യി​രു​ത്ത​പ്പെ​ടും തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്കും ചി​ന്ത​ക​ൾ​ക്കും വേ​ദി​യൊ​രു​ക്കു​ക എ​ന്ന​താ​ണ് ഗു​രു പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള വി​ഭാ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക വൈ​ഞ്ജാ​നി​ക മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്റെ അ​ട​യാ​ള​മാ​യി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ്ര​മു​ഖ പ്ര​ഭാ​ഷ​ക​രാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം, ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ ശി​ഷ്യ​നും മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ ഷൗ​ക്ക​ത്തു​മാ​ണ് ഇ​ത്ത​വ​ണ ഗു​രു പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്. നാ​ടി​ന്റെ സ​മ​കാ​ലി​ക സാ​മൂ​ഹി​ക ജീ​വി​ത​ത്തോ​ട് ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്ന സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്റെ​യും ഷൗ​ക്ക​ത്തി​ന്റെ​യും സാ​ന്നി​ധ്യം കേ​ര​ളം വി​ങ് ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്ന് പോ​രു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ലെ വേ​റി​ട്ടൊ​രു അ​ധ്യാ​യ​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള ന​വോ​ത്ഥാ​ന പ​രി​ശ്ര​മ​ങ്ങ​ളി​ലെ മു​ൻ​നി​ര​ക്കാ​ര​നും യു​ഗ​പ്ര​ഭാ​വ​നു​മാ​യ ഗു​രു​വി​ന്റെ സാ​മൂ​ഹി​ക-​സാം​സ്ക്കാ​രി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളെ, പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ർ​ച്ച​ക്കാ​യി വ​ഴി തു​റ​ന്നു കൊ​ടു​ക്കു​ന്ന ഗു​രു അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ക​ഴി​ഞ്ഞ 20ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ​യും വ്യ​ത്യ​സ്ത​മാ​കി​ല്ല എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​സ്ക​ത്തി​ലെ പൊ​തു സ​മൂ​ഹ​ത്തെ​യാ​കെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സാ​ഹി​ത്യ​വി​ഭാ​ഗം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ശി​വ​ൻ, ക​ൺ​വീ​ന​ർ കേ​ര​ള വി​ഭാ​ഗം സ​ന്തോ​ഷ് കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ, സം​ഘാ​ട​ക സ​മി​തി അം​ഗം റെ​ജു മ​ര​ക്കാ​ത്ത്, മാ​ധ്യ​മ​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് എ​രി​ഞ്ഞേ​രി എ​ന്നി​വ​ർ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു. 

News Summary - ISC Kerala Division Sree Narayana Guru commemoration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.