മാതാവിന്റെ ചികിത്സക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തില്‍ വീട്ടില്‍ റെജി ഈപ്പന്‍ വര്‍ഗീസ് (52) നാട്ടിൽ നിര്യാതനായി. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.

ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. സുഹാറില്‍ ടൗവല്‍ ടൂള്‍സ് ആൻഡ് എന്‍ജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ദീപ. മകള്‍: മറിയ.

Tags:    
News Summary - expatriate passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.