മസ്കത്ത്: ‘എക്സ്പീരിയൻസ് സൗത്ത് ബത്തിന' ടൂറിസം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഗവർണറേറ്റിൽ ജനുവരിയിൽ നടക്കും. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവർണറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനുമായാണ് ഫെസറ്റിവൽ നടത്തുന്നത്.
ഗവർണറേറ്റിന്റെ തനത് ആകർഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള വിവിധ വിനോദങ്ങൾ, വിനോദസഞ്ചാരം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഫെസ്റ്റിവലിലുണ്ടാകും.
ഓരോ ഗവർണറേറ്റും വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ടൂറിസം ഘടകങ്ങളെയും പ്രകൃതി, ചരിത്ര, സാംസ്കാരിക പൈതൃക സ്ഥലങ്ങളെയും ഇത്തരം പരിപാടികൾ ഉയർത്തിക്കാട്ടുമെന്ന് തെക്കൻ ബാത്തിന ഗവർണറും ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാനുമായ മസൂദ് ബിൻ സഈദ് അൽ ഹാഷ്മി പറഞ്ഞു.
സമ്പന്നമായ ടൂറിസവും പൈതൃക ഭൂപ്രകൃതിയും കാരണം തെക്കൻ ബാത്തിന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. സാമ്പത്തിക, വിനോദസഞ്ചാരം, വിനോദം, സാംസ്കാരിക മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തത്തോടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക, വിനോദസഞ്ചാരം, വിനോദം, സാംസ്കാരിക മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെയും മറ്റു പങ്കാളികളുടെയും പങ്കാളിത്തത്തോടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോഹരമായ മരുഭൂമികൾക്കും പേരുകേട്ട ഖബത്ത് അൽ ഖദാനിൽ ജനുവരിയിലാണ് ഫെസ്റ്റിവലിന്റെ പരിപാടികൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.