ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

മ​സ്ക​ത്ത്​: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ൽ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​​ച്ചെ​ടു​ത്തു. വി​ത​ര​ണ​ക്കാ​ർ ന​ട​ത്തു​ന്ന ദു​രു​പ​യോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​തോ​റി​റ്റി​യു​ടെ വി​വി​ധ ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Expired food items seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.