മസ്കത്ത്: ഒക്ടോബർ ഒന്നിനാരംഭിക്കുന്ന എക്സ്പോ 2020യിലെ ഒമാൻ പവലിയെൻറ നിർമാണം പൂർത്തിയായി. കരാർ ഏറ്റെടുത്ത പ്രധാന കമ്പനി ഒമാൻ സർക്കാരിന് പവലിയൻ കൈമാറി. വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉപദേശകനും എക്സ്പോയിൽ ഒമാൻ സംഘത്തിെൻറ കമീഷണർ ജനറലുമായ മുഹ്സിൻ ബിൻ കാമിസ് അൽ ബലൂഷി പവലിയൻ ഏറ്റുവാങ്ങി.
ഒമാെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തായ കുന്തിരിക്ക മരത്തിെൻറ മാതൃകയിലാണ് എക്സ്പോ പവലിയൻ പൂർത്തിയാക്കിയിരിക്കുന്നത്. ഏറ്റവും ആധുനിക രീതിയിലാണ് നിർമാണം. പവലിയന് പുറമെ ആറ് മാസത്തോളം നീളുന്ന പരിപാടികളിലും ഒമാൻ ഭാഗമാകും. ശാസ്ത്ര, കലാ, സാംസ്കാരിക സെമിനാറുകൾക്ക് പുറമെ ഒമാനി ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.