മസ്കത്ത്: തലസ്ഥാന ഗവർണറേറ്റ് അടക്കം രാജ്യത്തിെൻറ വടക്കൻ മേഖലകളിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് ജൂലൈ 15 വരെ തുടരാനിട.
റുബുഉൽഖാലി മരുഭൂമിയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായാണ് വേനൽചൂട് ഉയർന്നുനിൽക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ജൂലൈ 15നുശേഷം അറബിക്കടലിൽനിന്നും ഒമാൻ കടലിൽ നിന്നുമുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റ് ഉണ്ടാകും.
ഇതോടെ കടുത്ത ചൂടിന് ആശ്വാസം ലഭിക്കും. മസ്കത്ത്, മലകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ചുടുകാറ്റിെൻറ ആഘാതം കൂടുതലായി ഇവിടെ ലഭിക്കും. അതേസമയം രാജ്യത്തിെൻറ തെക്കൻ തീരങ്ങളിൽ പൊതുവേ ചൂട് കുറവാണ്. ഖരീഫിന് തുടക്കം കുറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ മേഘങ്ങൾ വീശുന്നതാണ് കാരണം. ദോഫാർ അടക്കം തെക്കൻ മേഖലയിൽ മസ്കത്തിനെയും സമീപപ്രദേശങ്ങളെയും അപേക്ഷിച്ച് താപനില 15 ഡിഗ്രി വരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.