ആകെ മോചിതരായവരുടെ എണ്ണം 817 ആയി
മസ്കത്ത്: ഫാക് കുറുബ പദ്ധതിയിലൂടെ വിവിധ ഗവർണറേറ്റുകളിലെ 424 പേർകൂടി ജയിൽമോചിതരായി. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് കൂടുതൽപേർ മോചിതരായിരിക്കുന്നത്.
ഇവിടെനിന്ന് 160 പേരെയാണ് മോചിപ്പിച്ചത്. തെക്കൻ ബാത്തിന 31, വടക്കൻ ബാത്തിന 120, ദാഖിലയ 46, ബുറൈമി 67 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റിൽനിന്ന് ജയയിൽമോചിതരായവരുടെ കണക്കുകൾ. നേരത്തെ 447 ആളുകളെ പദ്ധിതിയിലൂടെ മോചിതരാക്കിയിരിക്കുന്നു.
ഇതോടെ മോചിതരായവരുടെ എണ്ണം 817 ആയി. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ.
ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും എത്തിയിരുന്നു.
2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയിൽമോചിതരായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.