മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും കൺവെൻഷനും സംഘടിപ്പിച്ചു. മബേല സെവൻ ഡെയ്സ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ല കെ.എം.സി.സി രക്ഷാധികാരിയുമായ ഷമീർ പാറയിൽ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബർക്ക, എറണാകുളം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, തൃശൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി എ.പി. സിദ്ദീഖ്, മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫിറോസ്, മബേല ഏരിയ സിദ്ദീഖ് ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി. ആന്റോ ആന്റണി, കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, കോട്ടയം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല എന്നിവർ ഓൺലൈനിൽ സദസ്സിനോട് സംസാരിച്ചു.
കുട്ടികളുടെ കലാകായിക മത്സരങ്ങളും ഗെയിമുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ‘സ്ട്രെസും കുടുംബജീവിതവും’ വിഷയത്തിൽ ഡോ. ജാസ്മിൻ നിഷാദ് ക്ലാസെടുത്തു. 25 വർഷത്തോളം മുസ്ലിം ലീഗ് കോട്ടയം ജില്ല കമ്മിറ്റി അംഗവും ഭാരവാഹിയും കങ്ങഴ സർവിസ് സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റുമായിരുന്ന കെ.യു. ഇസ്മായിലിനെയും ദീർഘകാലമായി മസ്കത്തിലെ പ്രവാസിയും അൽ ഖൂദ് ഏരിയ കെ.എം.സി.സി രക്ഷാധികാരിയുമായ ഷാഹുൽ ഹമീദിനെയും ആദരിച്ചു. മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല ജനറൽ സെക്രട്ടറി നൈസാം ഹനീഫ് സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു. മുഹമ്മദ് ഖാബൂസ്, അജ്മൽ കബീർ ഇടക്കുന്നം, അൻസാരി ഖാൻ ചോറ്റി, അജ്മൽ കാരുവേലിൽ, അബ്ദുൽ കലാം ആസാദ്, മുഹമ്മദ് ഇസ്മായിൽ കൂട്ടിക്കൽ, മുഹമ്മദ് അഫ്സൽ കൂരാലി, അഷ്റഫ് ഈരാറ്റുപേട്ട തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.