സുഹാർ: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അസീസ് ഹാഷിമിന് (ചീക്ക ) കൈരളി സുഹാർ ടൗൺ യൂനിറ്റ് യാത്രയയപ്പ് നൽകി.
അസ്സഫ വാസുദേവന്റെ വസതിയിൽ നടന്ന പരിപാടി രാമചന്ദ്രൻ താനൂർ ഉദ്ഘാടനം ചെയ്തു. സജീഷ് ജി. ശങ്കർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോയ് പി. വിട്ടിൽ, വാസുദേവൻ, മുരളീ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
തമ്പാൻ തളിപ്പറമ്പ സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ താനൂർ ഉപഹാരം നൽകി. കൈരളി സുഹാർ യൂനിറ്റ് എക്സിക്യൂട്ടിവ് മെംബർ കൂടിയായ ചീക്കാന്റെ മടക്കം സംഘടനക്കും സുഹാറിലെ കൃഷിയെ സ്നേഹിക്കുന്നവർക്കും വലിയ നഷ്ടം തന്നെയാണെന്ന് രാമചന്ദ്രൻ പറഞ്ഞു. അസീസ് ഹാഷിം മറുപടിയും സുനിൽ കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.