മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീറിൽ 2021-21 അധ്യയന വർഷത്തെ 12ാം ക്ലാസ് വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. ഡിലോയിറ്റിലെ ഓഡിറ്റ് പാർട്ണർ സച്ചിൻ സിംഗാൾ മുഖ്യാതിഥിയായി. ജീവിതത്തിൽ സ്വഭാവ രൂപവത്കരണത്തിെൻറയും വെല്ലുവിളികൾ നേരിടുന്നതിനെ കുറിച്ചുമുള്ള പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ ആരും സങ്കടപ്പെടരുതെന്ന് സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ ഓണററി പ്രസിഡന്റ് അൽകേഷ് ജോഷി പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ തയാറാകാനും സുഹൃത്തുക്കളുമായി എപ്പോഴും ബന്ധം പുലർത്താനും അദ്ദേഹം ഉപദേശിച്ചു.
ഭാവി ലോകവുമായി ചേർന്ന് പ്രവർത്തിക്കാൻ വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിൽ വിദ്യാലയം എപ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഡി.എൻ. റാവു പറഞ്ഞു. പഠനത്തിലും ഇതര മേഖലകളിലും കഴിവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു. രോഹൻ ടോം സജി, അക്ഷയ അയ്യപ്പൻ എന്നിവരെ ഈ വർഷത്തെ ഐഡിയൽ വിദ്യാർഥികളായി തെരഞ്ഞെടുത്തു.
അച്ചീവേഴ്സ് ഓഫ് ദ ഇയർ പുരസ്കാരം വീരേൻ ഹരേഷ് കുണ്ഡനാനിയും അലീന സൂസൻ മാത്യുവും നേടി. സ്കൂൾ ഹെഡ് ബോയ് ജബിൻ കോശി, ഹെഡ് ഗേൾ, ബെൻസി ജോൺ തോമസ് എന്നിവർ നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പുകളുടെ മേധാവികൾ, കോഓഡിനേറ്റർമാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.