മസ്ക്കത്ത്: യുനൈറ്റഡ് കേരള സംഘടിപ്പിച്ച സുനിൽ മെമ്മോറിയൽ യുനൈറ്റഡ് കപ്പ് നാലാമത് എഡിഷനിൽ എഫ്.സി കേരള ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പ്രോസോൺ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. 16 ടീമുകൾ നാലു ഗ്രൂപ്പുകളായി മത്സരിച്ച ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരായി എഫ്.സി ഗോവയും, നാലാം സ്ഥാനം എഫ്.സി നിസ്വയും കരസ്ഥമാക്കി. ഒമാനിലും നാട്ടിലും ഒരുപാട് ക്ലബുകൾക്കും കേരള ജൂനിയർ ടീമിലും കളിച്ചിട്ടുള്ള സുനിലിന്റെ ഓർമക്കായായിരുന്നു മത്സരം സംഘടിപ്പിച്ചത്. നാട്ടിൽ കളിക്കളത്തിൽ കുഴഞ്ഞു വീണാണ് സുനിൽ മരിച്ചത്. ചടങ്ങിൽ സുനിലിന്റെ കുടുംബവും സന്നിഹിതരായിരുന്നു. സുനിലിന്റെ മകൻ ദേവനാണ് കിക്കോഫ് നിർവഹിച്ചത്. എഫ്.സി കേരളയുടെ അർഷാദ് ടോപ്സ്കോററായും ഡിഫൻഡറായി റസാഖിനെയും പ്രോസോൺ എഫ്.സിയുടെ ഫാസിൽ മികച്ച ഗോൾ കീപ്പറായും മികച്ച സ്ട്രൈക്കറായി ഫാരിസിനെയും തെരഞ്ഞെടുത്തു. എഫ്.സി കേരളയുടെ ജൈസലാണ് ഫൈനലിലെ മികച്ച താരം
വെറ്ററൻസ് മത്സരത്തിൽ ഗോവ വെറ്ററൻസും അക്കാദമി കുട്ടികളുടെ മത്സരത്തിൽ യൂനലറ്റി അക്കാദമിയും വിജയികളായി. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്റിൽ മാജിക്ക് ഷോ ഉൾപ്പെടെ പരിപാടികൾ ഉണ്ടായിരുന്നു. വരും വർഷങ്ങളിലും യുനൈറ്റഡ് കപ്പ് അഞ്ചാമത്തെ സീസൺ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.