മസ്കത്ത്: സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയുള്ള ജി.സി.സിയിലെ ആദ്യ ഫീച്ചർ ഫിലിമിെൻറ പൂജ ഒമാനിൽ വാദി കബീറിലുള്ള ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്നു. ഡി.ജെ സിനിമാസിെൻറ ബാനറിൽ ജിജിൻ ജിത് കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ മൂവിയിൽ 40ഓളം കലാകാരന്മാർ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുധ രഘുനാഥ്, സോമസുന്ദരം, പ്രകാശ് വിജയൻ, കബീർ യൂസുഫ് എന്നിവരെ കൂടാതെ ഒട്ടേറെ പുതുമുഖ താരങ്ങളെയും അണിനിരത്തി ഒരുങ്ങുന്ന ഈ സിനിമ ഒമാനിലെ പ്രകൃതിഭംഗി പൂർണമായും ഉപയോഗപ്പെടുത്തിയാവും ചിത്രീകരിക്കപ്പെടുന്നത്.
സിനിമക്കായി കാമറ ചലിപ്പിക്കുന്നത് റിയാസ് ആർ ഫോർ യു ആണ്. രണ്ടു ഗാനങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകാശ് വിജയൻ എഴുതിയ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സതീഷ് കണ്ണൂർ ആണ്. നിഷ പ്രഭാകരൻ പ്രൊഡക്ഷൻ കൺട്രോളറായി എത്തുന്ന സിനിമയുടെ കല സംവിധാനം റെജി പുത്തൂർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.