മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്, വനിത വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒാൺലൈൻ സംവാദം വെള്ളിയാഴ്ച നടക്കും. കോവിഡ് കാലത്തെ സ്ത്രീപക്ഷ ചിന്തകൾ എന്ന വിഷയത്തിൽ വൈകീട്ട് ആറരക്ക് ആരംഭിക്കുന്ന സംവാദം നയിക്കുന്നത് പ്രശസ്ത എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ പ്രഫ.സുജ സൂസൻ ജോർജ് ആണ്.
കോവിഡ് മഹാമാരിയാൽ അകത്തളങ്ങളിൽ ഒറ്റപ്പെട്ട സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ചർച്ചചെയ്യാനും, അവർക്ക് സങ്കീർണമായ ഈ അവസ്ഥയിൽനിന്നും കരകയറാൻ ആവശ്യമായ ആത്മബലം നൽകുകയുമാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സൂം ആപ്ലിക്കേഷൻ വഴി പരിപാടിയിൽ പെങ്കടുക്കാം. കൂടാതെ, കേരള വിഭാഗത്തിെൻറ ഫേസ്ബുക്ക് പേജ് വഴിയും പരിപാടി ലൈവ് ആയി വീക്ഷിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 95198536.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.