മസ്കത്ത്: കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ടു മലയാളി ബാലികമാർ റോ യൽ ആശുപത്രിയിൽ മരിച്ചു. പനി തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമായത്.
തൃശൂർ പാ ടൂർ തൊയക്കാവ് പണിക്കവീട്ടിൽ ഷിജാസിെൻറ മകൾ ഇഷ (രണ്ടര) ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മസ്കത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഷിജാസിെൻറയും റിനീഷയുടെയും മകളാണ്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇഷയെ പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റയാൻ, അസ്സ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി ഫാത്തിമ (ആറ്)യാണ് മരിച്ച രണ്ടാമത്തെ ബാലിക. ലുലു ജീവനക്കാരനായ പറമ്പത്ത് കണ്ടി റിസയുടെയും ജസ്നയുടെയും മകളാണ്. പനിയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. ആദിൽ, ആമിന എന്നിവർ മറ്റു മക്കളാണ്. മൃതദേഹം തിങ്കളാഴ്ച സന്ധ്യയോടെ അമിറാത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.