മസ്കത്ത്: ദോഹയിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബാളിെൻറ ക്വാർട്ടർ ഫൈനലിൽ ഒമാൻ കരുത്തരായ തുനീഷ്യയോട് പൊരുതിത്തോറ്റ് സെമി കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു തുനീഷ്യയുടെ വിജയം.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച തുനീഷ്യ പതിനാറാം മിനിറ്റിൽ സൈഫുദ്ദീന് ജസിരിയുടെ ഗോളിലൂടെ ഒമാെൻറ വലകുലുക്കി.
എന്നാൽ, ഒട്ടും പതറാതെ ഒമാൻ കളിയിലേക്ക് മടങ്ങിവന്നു. ഒന്നാം പകുതിയിൽ ആക്രമണ പ്രത്യാക്രമങ്ങൾ ഉണ്ടായെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. കളിയുടെ 66ാം മിനിറ്റിൽ ഒമാൻ മധ്യനിര നടത്തിയ മനോഹര നീക്കത്തിലൂടെ അർഷാദ് അൽ അലവി നേടിയ ഗോൾ ഒമാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ, ഒമാെൻറ ആഹ്ലാദം അധികം നീണ്ടുനിന്നില്ല.
77ാം മിനിറ്റിൽ ക്യാപ്റ്റൻ യൂസഫ് സാക്കിനിയുടെ തകർപ്പൻ ഹെഡർ തുനീഷ്യക്കു വീണ്ടും ലീഡ് നേടിക്കൊടുത്തു. പിന്നീട് മത്സരത്തിലേക്ക് തിരികെയെത്താൻ കഠിനമായി ശ്രമിച്ചെങ്കിലും തുനീഷ്യൻ പ്രതിരോധം മറികടക്കാൻ ഒമാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.