മസ്കത്ത്: ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യത റൗണ്ട് രണ്ട് മത്സരങ്ങളിൽ ഒമാൻ ഗ്രൂപ് ഡിയിൽ. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ ഏറെ പിന്നിലുള്ള ടീമുകളാണ് ഗ്രൂപ്പിൽ ഇടം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ അത്ര കഠിനമാകാൻ സാധ്യതയില്ല. മലേഷ്യ, കിര്ഗിസ്താന്, പ്രിലിമിനറി റൗണ്ട് കഴിഞ്ഞെത്തുന്ന മറ്റൊരു ടീം എന്നിവരുമായിട്ടായിരിക്കും ഒമാൻ ഏറ്റുമുട്ടുക. പ്രിലിമിനറി റൗണ്ടില്‍ ചൈനീസ് തായ്പേയ്, തിമോര്‍ പോരാട്ടത്തിലെ വിജയികളാണ് ഒമാന്‍ ടീമിന് ഗ്രൂപ് ഘട്ടത്തില്‍ നേരിടേണ്ട മറ്റൊരു എതിരാളികള്‍. ഗ്രൂപ് ഡിയില്‍ നിന്നും ചാമ്പ്യന്മാരായിത്തന്നെ മൂന്നാം റൗണ്ടിൽ കടക്കാൻ സാധ്യതയുണ്ട്. രണ്ടാം റൗണ്ടില്‍ നിന്നും വിജയിച്ചെത്തുന്ന 18 ടീമുകളാണ് തുടര്‍ന്ന് ലോകകപ്പ് യോഗ്യതക്കായി ഏറ്റുമുട്ടുക. ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാകും മത്സരം.
ഗ്രൂപ്പുകളിലെ ആദ്യ സ്ഥാനക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. വരുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ ഏറെ പ്രതീക്ഷയാണ് ഒമാന്‍ നൽകുന്നത്. കണക്കിലെ കളികളിൽ ഒമാൻ മുന്നിലാണെങ്കിലും ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ് ഗ്രൂപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. ഫിഫ റാങ്കിങ്ങില്‍ 73ാം സ്ഥാനത്താണ് ഒമാന്‍.
നേരത്തെ 75ാം സ്ഥാനത്തായിരുന്ന റെഡ് വാരിയേഴ്സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏപ്രിലിലാണ് 73ലേക്ക് എത്തിയത്. അടുത്തിടെ ടീം നടത്തിയ മികച്ച പ്രകടനമാണ് സ്ഥാനം നിലനിർത്താൻ റെഡ് വാരിയേഴ്സിനെ തുണച്ചത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പിൽ ഒമാന്‍ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. ഫിഫ റാങ്കിങ്ങില്‍ കിർഗിസ്താൻ 97ഉം മലേഷ്യ 137ഉം സ്ഥാനത്താണുള്ളത്. സമീപ കാലത്തായി നടന്ന ടൂര്‍ണമെന്റുകളില്‍ ഭേദപ്പെട്ട പ്രകടനം ഇരു ടീമുകളും കാഴ്ചവെച്ചിരിക്കുന്നത്. ജൂണില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പാപ്വ ന്യൂ ഗിനിയെ പത്ത് ഗോളുകള്‍ക്കാണ് മലേഷ്യ തോല്പിച്ചത്. അവസാന മത്സരത്തില്‍ ഇന്ത്യയോട് രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയെങ്കിലും തൊട്ടു മുമ്പുള്ള മത്സരങ്ങളില്‍ തജികിസ്താനെയും മ്യാന്മറിനെയും സമനിലയില്‍ കുരുക്കിയിരുന്നു.
ഏഷ്യ കപ്പ്, ലോകകപ്പ് യോഗ്യത എന്നിവക്ക് മുന്നോടിയായി ഒമാൻ യു.എസ്.എയുമായി സൗഹൃദ മത്സരം കളിക്കും. സെപ്റ്റംബർ 13ന് അമേരിക്കയിലെ അല്ലിയന്‍സ് ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഒമ്പതിന് മെക്സികോക്കെതിരെയോ കാനഡക്കെതിരെയോ മറ്റൊരു മത്സരവും ആലോചിക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. യു.എസ്.എ പോലുള്ള മികച്ച അന്താരാഷ്ട്ര ടീമുകൾക്കെതിരെ കളിക്കുന്നത് താരങ്ങൾക്ക് മികച്ച ടീമുകളുടെ ശൈലിയുമായി പൊരുത്തപ്പെടാനുള്ള അവസരമായിട്ടാണ് കോച്ച് ബ്രാങ്കോ ഇവാൻകോവിച്ച് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.