മസ്കത്ത്: ഒമാൻ-സിസ്റ്റർലൻഡ് ഉഭയകക്ഷി ബന്ധത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായി ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന അനാച്ഛാദന ചടങ്ങിൽ സ്വിസ്റ്റർലൻഡ് പ്രസിഡന്റ് ഡോ.അലൈൻ ബെർസെറ്റ് പങ്കെടുത്തു.
സംയുക്ത സ്റ്റാമ്പിൽ ബഹ്ല വിലായത്തിലെ ചരിത്രപരമായ ജിബ്രീൻ കോട്ട, സ്വിസ് നഗരമായ നിക്ലാസിലെ ‘വാൾഡിഗ്’ കോട്ട എന്നിവ ഉൾപ്പെടുന്നു. ഒമാനും സ്വിസ്റ്റർലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1973 മുതലാണ്. അതിനുശേഷം സമാധാനം, സുരക്ഷ, സാമ്പത്തിക വികസനം എന്നീ തത്ത്വങ്ങളിലൂന്നി രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം തുടരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.