റുസ്താഖിൽ കടയിൽ തീപിടിത്തം

മസ്‌കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ വാണിജ്യ സ്ഥാപനത്തില്‍ തീപിടിച്ചു. റുസ്താഖ് വിലായത്തിലാണ്​ സംഭവം. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ ​ആരോഗ്യനില തൃപ്തികരമാണ്​. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍ ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. കടയിലെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - fire broke out in Rustaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.