മസ്കത്ത്: ബൗഷറിലെ അപ്പാർട്മെൻറിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ 25 പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അൽ ഖുവൈർ ഏരിയയിലെ അപ്പാർട്മെൻറിലാണ് തീപിടിത്തം.
മസ്കത്ത് ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. മൂന്നു പേർക്ക് അടിയന്തര വൈദ്യസഹായം നൽകി. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.