മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മസ്നഅ വിലായത്തിൽ അൽ മഗ്സാർ പ്രദേശത്ത് ഫാമിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തെക്കൻ ബാത്തിന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി തീയണച്ചു.
കർഷകരും തൊഴിലാളികളും കാർഷിക മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്നും തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
പുല്ല് കൂടുതൽ വളരുന്നത് ഒഴിവാക്കുക, യന്ത്രസാമഗ്രികൾ ശരിയായ രീതിയിൽ പരിപാലിക്കുക, അപകടസാഹചര്യങ്ങളിൽ മൃഗങ്ങളെ മാറ്റുന്നതിന് സുരക്ഷിത സ്ഥാനം കണ്ടുവെക്കുക, അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുകയും ശരിയായി സൂക്ഷിക്കുകയും ചെയ്യുക, ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം ഫാമുകളിൽ ഉറപ്പാക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.