മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. വാദി ബനീ ഖാലിദ് വിലായത്ത് റോഡിെൻറ പ്രവേശന കവാടത്തിലുള്ള അൽ മഹാ പെട്രോൾ പമ്പിലാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം തീപിടിച്ചത്.
ആളപായമോ പരിക്കോ ഇല്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാലാണ് തീ വ്യാപിക്കാതിരുന്നതെന്നും ജീവനക്കാരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായും സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.