മസ്കത്ത്: വേനൽകാലത്ത് തീപിടിത്ത സാധ്യത കൂടുതലായതിനാൽ വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷ നിബന്ധന ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഉയർന്ന താപനിലക്കൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യവസായ സ്ഥാപനങ്ങളിലെ തീപിടിത്തത്തിന് വഴിയൊരുക്കുന്നുണ്ട്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം വ്യവസായ സ്ഥാപനങ്ങളിലെ തീപിടിത്തം കുറഞ്ഞിട്ടുണ്ട്. 2018ൽ 61 തീപിടിത്തം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം 47 ആയി കുറഞ്ഞു.
തീപിടിത്തങ്ങളിൽ നിന്നുള്ള സംരക്ഷണത്തിെൻറ ഭാഗമായി സ്ഥാപനങ്ങളിലെ ഫയർ, അലാറം സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണം. സംഭരണസംവിധാനമടക്കം അപകട സാധ്യതയുള്ള മേഖലകളിൽ കൃത്യമായ സുരക്ഷ നടപടി പാലിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച പദ്ധതി തയാറാക്കണം. ജീവനക്കാർക്ക് ഇതിനായി പരിശീലനം നൽകുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.