മസ്കത്ത്: രാജ്യത്തിെൻറ എണ്ണയിതര വരുമാനത്തിൽ മത്സ്യ വിഭവ മേഖലയുടെ പങ്കാളിത്തം ഉയ ർത്തുന്നതിനായി നടപ്പാക്കുന്നത് നിരവധി പദ്ധതികൾ. മത്സ്യ കൃഷിയിടങ്ങളടക്കം 12 പദ്ധ തികളാണ് വിവിധയിടങ്ങളിലായി പുരോഗമിക്കുന്നതെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ സ പ്പോർട്ട് ആൻഡ് ഫോളോ അപ് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ട് പറയുന്നു. ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കുമായുള്ള മത്സ്യ ഉൽപന്നങ്ങൾ തയാറാക്കുന്ന സംസ്കരണ പ്ലാൻറുകളും ഇതിൽ ഉൾപ്പെടും. ദോഫാർ ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ്, അൽ വുസ്ത ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നീ വൻകിട പദ്ധതികളും ഇതിൽ ഉൾപ്പെടും.
ദോഫാർ ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് ജി.സി.സി മേഖലയിലെതന്നെ വേറിട്ട പദ്ധതിയാണ്. ട്യൂണയും മത്തിയും ദീർഘകാലം കേടുകൂടാതെയിരിക്കുന്ന വിധത്തിൽ സംസ്കരിക്കുക, മത്സ്യവളം-മത്സ്യ എണ്ണ എന്നിവയും അനുബന്ധ ഉൽപന്നങ്ങളുമാണ് ഇവിടെ ഉൽപാദിപ്പിക്കുക. അൽ വുസ്ത ഇൻഡസ്ട്രിയൽ ഫിഷറീസ് ആകെട്ട മത്സ്യമല്ലാത്ത കടലിലെ അനുബന്ധ സമ്പത്തുകൾ ഉപയോഗിച്ചുള്ള വാണിജ്യ പദ്ധതിയാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇൗ പദ്ധതിക്ക് രണ്ട് വർഷത്തേക്കാണ് അനുവാദം നൽകുക.
ഒമാനിൽ അഞ്ച് കൊഞ്ച് ഫാമുകളും സ്ഥാപിച്ചിട്ടുണ്ട്. അൽ ജാസർ, ബർ അൽ ഹിക്മാൻ, ബെൻതുത്, ഖുറോൻ, ഖുവൈമ എന്നിവിടങ്ങളിലാണ് ഇവ.
ആദ്യം സ്ഥാപിച്ച ഫാമായ ബെൻതൂതിൽ 2021ൽ ആദ്യ വിളവെടുപ്പ് നടത്താൻ കഴിയും. ഇൗ പദ്ധതികളിൽ നിന്നെല്ലാമായി പ്രതിവർഷം 71,200 ടൺ കൊഞ്ച് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യ ഉൽപാദനത്തിൽ കഴിഞ്ഞ വർഷം 59 ശതമാനത്തിെൻറ വളർച്ചയുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദന വർധനയിൽ എണ്ണയിതര മേഖലയിൽ 7.3 ശതമാനമാണ് മത്സ്യ മേഖലയുടെ പങ്കാളിത്തം. മുൻ രണ്ട് വർഷത്തെ ശരാശരിയെക്കാൾ കുറവാണിത്. അടുത്ത വർഷം അവസാനിക്കുന്ന നടപ്പ് പഞ്ചവത്സര പദ്ധതിയിൽ പ്രതിവർഷം ശരാശരി ആറര ശതമാനത്തിെൻറ വളർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് മത്സ്യബന്ധനമേഖലയിൽ നടത്തുന്നത്. അടുത്ത വർഷത്തോടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ മത്സ്യമേഖലയുടെ പങ്കാളിത്തം 0.6 ശതമാനത്തിൽ എത്തിക്കുകയും ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.