മസ്കത്ത്: കോവിഡ് കേസുകൾ താഴോട്ടുപോകുമ്പോഴും ആശങ്കയുയർത്തി മരണനിരക്ക്. കഴിഞ്ഞ ദിവസം 1998 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേർ മരിക്കുകയും ചെയ്തു. 3,46,041 ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4158 പേർ മരിച്ചു. കഴിഞ്ഞ ദിവസം 1636 ആളുകൾക്ക് അസുഖം ദേദമാകുകയും ചെയ്തു. ഇതോടെ രോഗം മാറിയവരുടെ ആകെ എണ്ണം 3,19,220 ആയി ഉയർന്നു. 92.2 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേരെ കൂടി ആശുപത്രയിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 345 ആയി. ഇതിൽ 56 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 22,263 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
കോവിഡ് കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തിയത് ആശ്വാസം നൽകുന്ന കാര്യമാണ്. 2800 വരെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിടത്തുനിന്നാണ് കഴിഞ്ഞ ദിവസം 2000ൽ താഴെ എത്തിയിരിക്കുന്നത്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് വന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.