മസ്കത്ത്: എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ്) വേൾഡ് അവാർഡ് വേളയിൽ സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന് പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. മേജർ എയർലൈൻ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് പഞ്ചനക്ഷത്ര റേറ്റിങ് ലഭിക്കുന്നത്.
ലോകത്തിലെ മുൻനിര പാസഞ്ചർ എക്സ്പീരിയൻസ് റേറ്റിങ് കമ്പനികളിലൊന്നായ അപെക്സിന്റെ റേറ്റിങ്ങിൽ തുടർച്ചയായി മൂന്നാം വർഷവും ഒമാൻ എയറിനെ റേറ്റുചെയ്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഒമാൻ എയർ ട്വീറ്റ് ചെയ്തു. ഈ നേട്ടം സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഒമാൻ എയർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈൻ അസോസിയേഷനുകളിൽ ഒന്നാണ് അപെക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.