അലി ഫുറത്ത് അഹമ്മദ് ഹബീബ് അൽ ലവതി

അഞ്ചു വർഷം കോമയിൽ; ഒടുവിൽ ഒമാനി വിദ്യാർഥി മരണത്തിന് കീഴടങ്ങി

മസ്കത്ത്: അപകടത്തെ തുടർന്ന് അഞ്ചുവർഷം കോമയിൽ ക​ഴിഞ്ഞിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു. അലി ഫുറത്ത് അഹമ്മദ് ഹബീബ് അൽ ലവതിയാണ് ഒടുവിൽ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 2019 സെപ്റ്റംബർ 12ന് സംഭവം നടക്കുമ്പോൾ 10 വയസ്സ് മാത്രമായിരുന്നു അലിക്കുണ്ടായിരുന്നത്.

മസ്‌കത്തിലെ ഇൻഡോർ അഡ്വഞ്ചർ പാർക്കായ ബൗൺസ് ഒമാനിൽ ക്ലൈംബിങ് ഗെയിമിൽ കളിക്കു​മ്പോയായിരുന്നു ദാരുണമായ അപകടം. കയറുന്നതിനിടെ സുരക്ഷക്കായി കെട്ടിയിരുന്ന കയർ അയയുകയും തലകുത്തി വീഴുകയുമായിരുന്നു. അപകടം നടന്ന ഉടൻതന്നെ ​അദ്ദേഹത്തെ ഖൗല ഹോസ്പിറ്റലിൽ പ്രവശേിപ്പിച്ചു.

അവിടെ നടത്തിയ വിദഗ്ധ പരിശോധനയിൽ തലയോട്ടിക്ക് പൊട്ട്, ആന്തരിക രക്തസ്രാവം, താടിയെല്ല്, മൂക്ക്, തോളിൽ ഒടിവുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തെങ്കിലും മരിക്കുന്നതുവരെ അലി കോമയിൽ തന്നെയായിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേസ് ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കി. ബൗൺസ് ഒമാനിലെ ഒരു ജീവനക്കാരിയെ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ, ബൗൺസ് ഒമാൻ കമ്പനിക്ക് 500റിയാൽ പിഴ ചുമത്തുകയും സുൽത്താനേറ്റിലെ ശാഖ ഒരു വർഷത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു.

Tags:    
News Summary - Five years in a coma; Finally, the Omani student succumbed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.