ഫൈ​വ്​​സ്​ ഹോ​ക്കി വേ​ൾ​ഡ്​​ ക​പ്പി​ന്‍റെ ട്രോ​ഫി​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​പ്പോ​ൾ

ഫൈ​വ്​​സ്​ ഹോ​ക്കി വേ​ൾ​ഡ്​​ക​പ്പ്​: ട്രോ​ഫി​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്തു


മ​സ്ക​ത്ത്​: ജ​നു​വ​രി​യി​ൽ മ​സ്ക​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​വ്​​സ്​ ഹോ​ക്കി വേ​ൾ​ഡ്​​ക​പ്പി​ന്‍റെ ട്രോ​ഫി​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ൽ മൗ​ജ് വാ​ക്ക് വേ​യി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് യൂ​ത്ത് അ​ണ്ട​ർ സെ​ക്ര​ട്ട​റി ബാ​സി​ൽ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ റ​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പു​രു​ഷ-​വ​നി​താ ട്രോ​ഫി​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​യ്യി​ദ് ഇ​ദ്രി​സ് അ​ൽ ബു​സൈ​ദി, ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ (ഒ.​എ​ച്ച്.​എ) ചെ​യ​ർ​മാ​ൻ ഡോ ​മ​ർ​വാ​ൻ ബി​ൻ ജു​മാ അ​ൽ ജു​മ, ഒ.​എ​ച്ച്.​എ ഭാ​ര​വാ​ഹി​ക​ൾ, ഫൈ​വ്​​സ് ഹോ​ക്കി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​നു​വ​രി 24 മു​ത​ൽ 31 വ​രെ അ​മീ​റാ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം അ​ര​ങ്ങേ​റു​ക. ജ​നു​വ​രി 24 മു​ത​ൽ​ വ​നി​ത മ​ത്സ​ര​ങ്ങ​ളും 28മു​ത​ൽ പു​രു​ഷ​ന്മാ​രു​ടെ മ​ത്സ​ര​ങ്ങ​ളു​മാ​ണ്​ ന​ട​ക്കു​ക.​ 

Tags:    
News Summary - Fives Hockey World Cup: Trophies unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.