മസ്കത്ത്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ബുധനാഴ്ച സർവിസ് നടത്തിയത് മൂന്ന് വിമാനങ്ങൾ. കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്. 541 പേരാണ് ഇൗ വിമാനങ്ങളിൽ നാടണഞ്ഞത്. സലാലയിൽ നിന്ന് കോഴിക്കോടിനുള്ള വിമാനത്തിൽ 177 മുതിർന്നവരും മൂന്ന് കുട്ടികളുമായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.
നിർദിഷ്ട സമയത്തിലും വൈകി വൈകുന്നേരം അഞ്ചരയോടെയാണ് വിമാനം പുറപ്പെട്ടത്. വിവിധ സന്നദ്ധ പ്രവർത്തകരും വിമാനത്താവളത്തിൽ സഹായങ്ങൾ നൽകാൻ എത്തിയിരുന്നു. കേരളത്തിെൻറ വിവിധ ജില്ലകളിലേക്കുള്ളവർ ഇൗ വിമാനത്തിലെ യാത്രക്കാരായി ഉണ്ടായിരുന്നു. മസ്കത്ത് -കണ്ണൂർ വിമാനത്തിൽ 180 മുതിർന്നവരും രണ്ട് കുട്ടികളും ബംഗളൂരു വിമാനത്തിൽ 177 മുതിർന്നവരും രണ്ട് കുട്ടികളുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. മസ്കത്തിൽ നിന്ന് ഇന്ന് കോഴിക്കോട്, ഡൽഹി വിമാനങ്ങൾ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.