മസ്കത്ത്: പ്രഫഷനൽ ജീവിതത്തിൽ സാമ്പത്തിക വിശുദ്ധി അനിവാര്യമെന്ന് ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത്, സീബ് യൂനിറ്റുകൾ സംയുക്തമായി പ്രഫഷനലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റേറ്റ് കൗൺസിൽ അംഗം അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹ്മദ് അധ്യക്ഷത നിർവഹിച്ചു.
‘ഇസ്ലാമിക് ഫിനാൻസ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതൻ പി.എൻ. അബ്ദുറഹ്മാൻ (കുവൈത്ത്), ‘വിജയകരമായ മടക്കയാത്ര’ എന്ന വിഷയത്തിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഷാഫി സ്വബാഹി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലിറ്റിൽ വിങ്സ് എന്ന തലക്കെട്ടിൽ കുട്ടികളുടെ വൈവിധ്യമാർന്ന കല-വൈജ്ഞാനിക പരിപാടികളും നടന്നു. ഇസ്ലാഹി സെന്റർ ഭാരവാഹികളായ മൻസൂർ അലി ഒറ്റപ്പാലം, ഷഹീം താനാളൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു. സീബ് യൂനിറ്റ് വൈസ് പ്രസിഡന്റ് ഷഫീർ സ്വാഗതവും ഫോക്കസ് കൺവീനർ ഷൈജൽ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.വിവിധ മേഖലകളിലുള്ള പ്രഫഷനലുകളും അവരുടെ കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.