മസ്കത്ത്: ഒമാെൻറയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് വിമാന സർവിസുകൾ റദ്ദാക്കുകയും വിമാനങ്ങൾ വൈകുകയും ചെയ്തു. ചൊവ്വാഴ്ച മസ്കത്തിൽനിന്ന് ഷാർജയിലേക്കുള്ള ഫ്ലൈ ദുബൈ വിമാനം എഫ്.ഇസഡ് 132 സർവിസ് റദ്ദാക്കി. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം ദുബൈയിൽ ഇറക്കാൻ സാധിക്കാത്തതിനാൽ ചൊവ്വാഴ്ച രാവിലെ 9.40ന് മസ്കത്തിലാണ് ഇറക്കിയത്. 11.15ഒാടെ ദുബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയെങ്കിലും എൻജിൻ തകരാർ കാരണം യാത്ര മാറ്റിവെച്ചു. ശേഷം വൈകുന്നേരം 4.30നാണ് വിമാനം യാത്രക്കാരെയും കൊണ്ട് ദുബൈയിലേക്ക് പോയത്.ഏതാനും ദിവസം കൂടി രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് ദേശീയ അപകട മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.