മസ്കത്ത്: ഭക്ഷ്യ സുരക്ഷ വാരാചരണത്തിന് ദാഖിലിയ ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും തുടക്കമായി. ഉപഭോക്താക്കൾക്കിടയിൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനായി മുനിസിപ്പാലിറ്റിയും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവും സംയുക്തമായി സഹകരിച്ചാണ് മേയ് രണ്ടുവരെ പ്രവർത്തനങൾ നടത്തുന്നത്.
ഭക്ഷണത്തിലൂടെയുള്ള അപകടസാധ്യതകൾ തടയുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ബോധവത്കരണ കാമ്പയിനുകൾ, അവതരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ മുനിസിപ്പൽ വകുപ്പുകൾക്കുമായി തയാറാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരിശോധനാ കാമ്പയിനുകൾ, ഭക്ഷണ വിൽപന, വിതരണം എന്നിവയുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങളുടെ മേൽ നിയന്ത്രണം ശക്തമാക്കുക, ആരോഗ്യ ആവശ്യകതകൾ എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഭക്ഷ്യ സുരക്ഷ വാരാചരണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.