മസ്കത്ത്: റസ്റ്റാറൻറുകളിലും ഹോട്ടലുകളിലും ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും മസ്കത്ത് നഗരസഭ പരിശോധന വ്യാപകമാക്കി. റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തനമെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം തയാറാക്കുന്നതെന്നും സാധനങ്ങൾ ശേഖരിക്കുന്നതെന്നും ഉറപ്പാക്കുന്നതിനായി മിന്നൽ പരിശോധനകൾ നടത്തിവരുന്നതായി മസ്കത്ത് നഗരസഭ അറിയിച്ചു. ദിവസം മൂന്നുനേരം വരെയാണ് പരിശോധന. ഇഫ്താർ സമയത്ത് മിന്നൽ പരിശോധനകളും നടത്തിവരുന്നുണ്ട്. കമ്യൂണിക്കേഷൻസ് സെൻററിൽ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഉടനടി പരിശോധനകൾ നടത്തി ആവശ്യമെങ്കിൽ നടപടി എടുത്തുവരുന്നുണ്ടെന്നും നഗരസഭാ വക്താവ് അറിയിച്ചു. ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പാഴ്സൽ നൽകുന്നതിനുള്ള പാക്കിങ്ങിന് ഉപയോഗിച്ചിരിക്കുന്ന വസ്തുവും പാക്ക് ചെയ്യുേമ്പാഴുള്ള താപനിലയുമടക്കം പരിശോധനാ വിധേയമാക്കുന്നുണ്ട്.
ഖുറിയാത്ത്, അമിറാത്ത്, മത്ര, ബോഷർ എന്നിവിടങ്ങളിൽ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഭക്ഷണശാലകളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.