മസ്കത്ത്: ചരിത്രത്തിലാദ്യമായി ഒമാനിൽ 16 പ്രമുഖ ടീമുകളെയും എട്ട് വെറ്ററൻസ് ടീമുകളെയും അണിനിരത്തി നേതാജി എഫ്.സി മൊബൈല സംഘടിപ്പിച്ച ടൂർണമെന്റ് ഫുട്ബാൾ പ്രേമികൾക്ക് പുത്തൻ അനുഭവമായി.
അൽ സലാമ പോളിക്ലിനിക് നേതാജി കപ്പ് സീസൺ ഫോറിൽ സൈനോ എഫ്.സി സീബ് വിജയികളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം യുനൈറ്റഡ് കേരള എഫ്.സിയും പ്രോസോൺ സ്കൈ റൈസ് ഗ്ലോബലും സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സൽമാൻ ഫാരിസ് (യുനൈറ്റഡ് കേരള), ടോപ് സ്കോറർ ആദിൽ (പ്രോസോൺ), മികച്ച ഗോൾകീപ്പർ ഫൈസൽ (സൈനോ), ഡിഫൻഡർ റിയാസ് (സൈനോ), മാനേജർ വാഹ്സിൻ (സൈനോ) എന്നിവരെ തിരഞ്ഞെടുത്തു.
ഹോട്ട് പാക്ക് നേതാജി ഐക്കൺസ് കപ്പിൽ ഓൾ സ്റ്റാർസ് റൂവി ചാമ്പ്യന്മാരായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സ്മാഷേഴ്സ് എഫ്.സി, മഞ്ഞപ്പട എഫ്.സി എന്നിവർ സ്വന്തമാക്കി. ടോപ് സ്കോററായി സൂസലിൻ (സ്മാഷേഴ്സ്) ഓൾ സ്റ്റാർ റൂവിയുടെ പ്രമോദ് ബെസ്റ്റ് പ്ലെയർ, ആസാദ് മികച്ച കീപ്പർ, സാം മികച്ച ഡിഫൻഡർ, മാനേജർ സലീം എന്നിവരെ തിരഞ്ഞെടുത്തു.
ഉപഹാരങ്ങളും ട്രോഫികളും കാഷ് പ്രൈസും അൽ സലാമ പോളിക്ലിനിക് പ്രതിനിധികളായ നികേഷും സഫീറും, ഹോട്ട്പാക്ക് കൺട്രി ഹെഡ് വി. രതീഷ് , പ്രവീൺകുമാർ, മഹാരാജ്, സതീഷ്, നേതാജി എഫ്.സിയുടെ ഫൗണ്ടർ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.നേതാജി കപ്പ് ഉദ്ഘാടനം അൽ സലാമ മെഡിക്കൽ ഡയറക്ടർ ഡോ. റഷീദലിയും പ്രവീൺ കുമാറും നിർവഹിച്ചു. നേതാജി ഐക്കൺസ് കപ്പ് ജി.എം. സതീഷും മുഹമ്മദ് അൽജബെറിയും ഉദ്ഘാടനം ചെയ്തു.
മഹാരാജ്, മലബാർ വിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം , മനോജ് എന്നിവർ പങ്കെടുത്തു. നേതാജി ടീം അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.